രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ഡോണ്‍ 3' അടുത്ത വര്‍ഷം തുടങ്ങുമെന്ന് ഫര്‍ഹാന്‍ അക്തര്‍ | Don 3

'120 ബഹാദൂര്‍' പ്രമോഷന്‍ ചടങ്ങിലാണ് ഫര്‍ഹാന്‍ അക്തറിന്റെ വെളിപ്പെടുത്തൽ
Don 3
Published on

രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ഡോണ്‍ 3' അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് വെളിപ്പെടുത്തി ഫര്‍ഹാന്‍ അക്തര്‍. മാസങ്ങളായി നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പട്ടാളച്ചിത്രം '120 ബഹാദൂറി'ന്റെ പ്രമോഷന്‍ ചടങ്ങിലാണ് താരം ഡോണ്‍ 3-യുടെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചത്. 'അടുത്ത വര്‍ഷം ഞാന്‍ ഡോണ്‍ 3-യുടെ ജോലികള്‍ ആരംഭിക്കും...' എന്ന് ഫര്‍ഹാന്‍ പറഞ്ഞു.

2023 ഓഗസ്റ്റില്‍ രണ്‍വീര്‍ സിങ്ങിനെ പുതിയ ഡോണ്‍ ആയി അവതരിപ്പിച്ച പ്രഖ്യാപന വീഡിയോ മുതല്‍, ഐക്കണിക് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ടീസറില്‍, രണ്‍വീര്‍ ക്യാമറയ്ക്ക് പുറം തിരിഞ്ഞുനിന്ന് സിഗരറ്റ് കത്തിച്ച്, സ്വയം ഡോണ്‍ എന്ന് പരിചയപ്പെടുത്തുന്ന ഐക്കണിക് ഡയലോഗ് പറയുന്നു.

2026 ല്‍ നിര്‍മാണം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ഫര്‍ഹാനും സംഘവും റീബൂട്ട് ചെയ്ത ഇതിഹാസത്തില്‍ എന്തൊക്കെ വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്കായി കരുതിയിട്ടുണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.

കിയാര അദ്വാനി നായികയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കൃതി സനോണ്‍, രണ്‍വീര്‍ സിങ്ങിന്റെ നായികയായി എത്തുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. അതേസമയം, അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com