മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' 19 മുതൽ ഒടിടിയിൽ | Dominic and the Ladies' Purse

കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.
Dominic and the Ladies' Purse
Updated on

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം "ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് " ഡിസംബർ 19 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്‍റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷുറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്‍റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്‍റെ ‘വിഘ്നേഷി’ൽനിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്‍റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസ്സാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്‍റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്‍റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നത്. മമ്മൂട്ടി-ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സമർപ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഫലമാണെന്നും മമ്മുക്കയുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഗൗതം വാസുദേവ് ​​മേനോൻ കൂട്ടിച്ചേർത്തു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com