
നർത്തകിയും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായ ദിവ്യ ഉണ്ണി നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയതാരം തന്നെയാണ്(Divya Unni). ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ പുതിയ ഫോട്ടോഷൂട്ടുകളൊക്കെ ഉപയോക്താക്കളുമായി പങ്കുവയ്ക്കാറും അതൊക്കെ ജനങ്ങൾ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സാരിയിലുളള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.
ആകാശഗംഗ എന്ന ചിത്രത്തിൽ പ്രധാന കഥാപത്രം കൈകാര്യം ചെയ്ത നടി ചിത്രത്തിലെ ഒരു ഫോട്ടോയും പിടിച്ചു നില്‍ക്കുന്നതും പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ ലുക്കില്‍ നിന്ന് യാതൊരു മാറ്റവും നടിയ്ക്ക് സംഭവിച്ചിട്ടില്ലെന്നാണ് സോഷ്യൽ മീഡിയ ആരാധകർ പറയുന്നത്. മുൻപ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടി ഇപ്പോൾ തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയാണ്.