രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ മിനിറ്റുകളിൽ പുതിയ കാലത്തെ സൂര്യ കഥാപാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.