
ബാഹുബലി ദി എപിക് ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് നാലര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. അതുകൊണ്ട് തന്നെ കുറച്ച് ഭാഗങ്ങൾ ട്രിം ചെയ്ത് കളയാനാണ് രാജമൗലിയുടെ തീരുമാനം. സംവിധായകൻ രാജമൗലി ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഇപ്പോൾ ഈ പുതിയ വേർഷനിൽ ചില മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.