കൊച്ചി : ജനപ്രിയ സംവിധായകൻ നിസാർ അന്തരിച്ചു. അദ്ദേഹം ഏറെ നാളായി കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹം 1994ൽ സുദിനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. (Director Nisar passes away)
അദ്ദേഹം അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ, ടൂ ഡേയ്സ് തുടങ്ങി 24ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു.