തിരുവനന്തപുരം : ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെഎസ്എഫ്ഡിസി) പുതിയ ചെയര്‍മാന്‍. കെ മധുവിനെയാണ് പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത്.നിലവിൽ കെഎസ്‌എഫ്‌ഡിസി ബോർഡ് അംഗമാണ്. ചെയർമാനായിരുന്ന ഷാജി എൻ കരുൺ മരിച്ച ഒഴിവിലാണ് നിയമനം.
1986ല്‍ സംവിധാനം ചെയ്ത മലരും കിളിയുമാണ് മധുവിന്റെ ആദ്യ സിനിമ. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.