സംവിധായകൻ കെ മധു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ | K Madhu

ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം
K Madhu
Published on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി സംവിധായകൻ കെ മധുവിനെ നിയമിച്ചു. ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മധുവിന്റെ നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയർമാനെ സർക്കാർ നിയമിച്ചിരുന്നില്ല. സിനിമ കോൺക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഷാജി എൻ കരുണിന്റെ ഭരണസമിതിയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു കെ. മധു. 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com