
ജഗന്‍ ഷാജി കൈലാസിന്റെ ചിത്രത്തിൽ നായകൻ ദിലീപ്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഭ.ഭ.ബ.യ്ക്കുശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്. ഭ.ഭ.ബ.യുടെ ഡബിംഗിലാണ് ദിലീപ് ഇപ്പോൾ.
ഭ.ഭ.ബയുടെ ഏതാനും ദിവസത്തെ ചിത്രീകരണം കൂടി പാലക്കാട് നടക്കാനുണ്ട്. പൂജാ അവധിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗന്‍.