'ഡീയസ് ഈറെ' ഒടിടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു | Dies Irae

ഡിസംബർ 5 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
Dies Irae
Updated on

തിയെറ്ററിൽ സൂപ്പർഹിറ്റായ പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറ' ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഡിസംബർ അഞ്ച് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഹൊറർ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവനാണ്. തിയെറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡീയസ് ഈറെ’. പ്രണവിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാഹുലിന്‍റെ മുൻ സിനിമകളിലേതുപോലെ തന്നെ അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനവും ടെക്നിഷ്യൻമാരുടെ സാങ്കേതിക തികവും ഒത്തിണങ്ങിയ ഗംഭീര സിനിമയാണ് ‘ഡീയസ് ഈറെ’ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ഐഎസ്‌സി, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എംആർ രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ.

Related Stories

No stories found.
Times Kerala
timeskerala.com