
ബിഗ് ബോസ് സീസൺ ഏഴിൽ നിന്ന് ഇറങ്ങിശേഷം ആൽബം വർക്കുകളുമായി മുന്നോട്ട് പോകുകയായിരുന്നു രേണു സുധി. ഇതിനിടെ തന്റെ ആദ്യത്തെ ഇന്റർനാഷണൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നതായി രേണു അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു ദുബായിലാണ്. പ്രമോഷന്റെ ഭാഗമായാണ് രേണു ദൂബായിൽ എത്തിയത്.
തന്റെ യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ രേണു പങ്കുവച്ച ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ബാറിനുള്ളിൽ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ രേണു ദൂബായിൽ പോയത് ബാറിൽ ഡാൻസ് കളിക്കാനാണെന്ന തരത്തിൽ കമന്റുകളും ട്രോളുകളും വന്നിരുന്നു. 'ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത് ബാർ ഡാൻസർ ജോലിക്കാണോ?' എന്ന തരത്തിലും പലരും ചോദിക്കുന്നുണ്ട്. ഇപ്പോൾ ഇതിന് വ്യക്തത വരുത്തിയും വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി.
കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണെന്നാണ് രേണു പറയുന്നത്. "താൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. തന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണ്. തന്നെ അവർ പ്രമോഷന് വിളിച്ചു, താൻ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് താൻ ഡാൻസ് ചെയ്തത്. അതിന് 'ബാർ ഡാൻസ്' എന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല. ഇത്തരം കാര്യങ്ങൾ താൻ കാണാറില്ല. എന്നാൽ ഒരുപാട് പേർ ഇതേ കുറിച്ച് പറഞ്ഞു. തനിക്ക് അതൊന്നും ഒരു വിഷയമല്ല." - രേണു പറഞ്ഞു.
"റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങി തനിക്ക് എതിരെ പറയുന്നു. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് പറയുന്നതോന്നും തനിക്ക് ഒരു വിഷയവുമല്ല. താൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. രേണു സുധി അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. തന്റെ ജീവിതത്തിലെ വലിയ കാര്യമാണ് ദുബായിലേക്ക് വന്നത്. വിദേശത്തേക്ക് എപ്പോഴും പോകുന്നവർക്ക് അത് നിസാരമായിരിക്കും. തനിക്ക് അങ്ങനെയല്ല." - രേണു പറയുന്നു.