ധ്യാൻ ചിത്രം 'അയ്യര്‍ ഇൻ അറേബ്യ' മേയ് 16 ന് ഒടിടിയിൽ | Iyer in Arabia

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്
Iyer in Arabia
Published on

മുകേഷും ധ്യാൻ ശ്രീനിവാസനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'അയ്യര്‍ ഇൻ അറേബ്യ'. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിട്ടിരിക്കുന്നു.

ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്. മേയ് 16 ന് സണ്‍ നെക്സ്റ്റിലൂടെ സ്‍ട്രീമിംഗിന് എത്തുകയാണ്. വിഘ്‌നേഷ് വിജയകുമാറാണ് നിര്‍മാണം. വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com