ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ഒടിടിയിലേക്ക് | ID

സെപ്റ്റംബർ 19 മുതൽ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിക്കും
ID
Published on

ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ത്രില്ലർ ചിത്രമാണ് ‘ഐഡി’. അരുൺ ശിവവിലാസം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജനുവരി മൂന്നിനായിരുന്നു തീയേറ്ററുകളിൽ എത്തിയത്. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ വരവ്. ഇപ്പോഴിതാ റിലീസായി എട്ട് മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുകയാണ്. ഒടിടി ഫ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെയാണ് ‘ഐഡി’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ 19 മുതൽ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിക്കും.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അരുൺ ശിവവിലാസം സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തിയത് നടി ദിവ്യ പിള്ളയാണ്. ചിത്രത്തിൽ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൂടാതെ, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ എന്നിവരും ചിത്രത്തിൽ അണിനിരന്നു.

എസ്സാ എൻറർടെയ്മെൻറ്സിൻറെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് ‘ഐഡി’ നിർമ്മിച്ചത്. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റിയാസ് കെ ബദറാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. നിഹാൽ സാദിഖ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Related Stories

No stories found.
Times Kerala
timeskerala.com