ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഒരു വടക്കൻ തേരോട്ടം' ടീസർ പുറത്ത് | Oru Vadakkan Therottam

ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ചിത്രമാണിത്
Teaser
Published on

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തു. സരിഗമ മ്യൂസിക് ആണ് ടീസർ പുറത്തിറക്കിയത്.

നാട്ടിൻ പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്നാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിന്റെ മകൾ ടാൻസനും ആണ്.

സനു അശോക് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം - പവി കെ പവൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: - സൂര്യ എസ് സുബാഷ്, ജോബിൻ വർഗീസ്. ടീസറിൽ സൂചന നൽകിയത് പ്രകാരം ചിത്രം ഉടനെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com