
മിസ്റ്ററി കോമഡി ത്രില്ലർ 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' മെയ് 16ന് തീയേറ്ററുകളിൽ എത്തും(Detective Ujjwalan). ധ്യാന്‍ ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ്.
രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ശ്രായന്തി-പ്രേം അക്കുടി ദമ്പതികളാണ് ചിത്രത്തിന് ഛായാഗ്രാഹണം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് 'കൊല്ലങ്കോട്', നെന്മാറ, പട്ടാമ്പി, ഷൊര്‍ണൂര്‍, എന്നിവിടങ്ങളിലായാണ് നടന്നത്. കോട്ടയം നസീർ , സീമ ജി. നായര്‍, ഡോ. റോണി ഡേവിഡ് രാജ്, നിര്‍മല്‍ പാലാഴി, സിജു വില്‍സന്‍ തുടങ്ങിയവർ മുന്നിര കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.