ധ്യാൻ ശ്രീനിവാസന്റെ 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' മേയ് 23ന് തിയേറ്ററുകളിലെത്തും | Detective Ujjwalan

ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ തെളിയിക്കാനായി എത്തുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷവും നൽകുന്നതായിരിക്കും
Detective Ujjwalan
Published on

'ഡിറ്റക്ടീവ് ഉജ്ജ്വലൻ' മേയ് 23ന് തിയേറ്ററുകളിലെത്തും. പട്ടാമ്പി, ഷൊർണൂർ, കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം നടന്ന സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നുണ്ട്. വീക്കെന്റ് ബ്ലോക്ബ്ലസ്റ്റഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ തെളിയിക്കാനായി എത്തുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷവും നൽകുന്നതായിരിക്കും. ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അവിസ്മരണീയമാക്കുന്നു. സിജു വിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി സംഗീതം പകർന്നിരിക്കുന്നു.

എഡിറ്റിംഗ് - ചമൻ ചാക്കോ, കലാസംവധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് എം. മൈക്കിൾ, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, വീക്കെന്റ് ബ്ലോഗ്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സികുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ - വാഴൂർ ജോസ്, ഫോട്ടോ - നിദാദ്.

Related Stories

No stories found.
Times Kerala
timeskerala.com