തഗ് ലൈഫിനു ശേഷം മണിരത്‌‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രം നായകൻ | Mani Ratnam

റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ.റഹ്‌മാൻ ആണ്
Druv Vikram
Published on

തഗ് ലൈഫിനുശേഷം മണിരത്‌‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രം നായകനായി എത്തുന്നുവെന്ന് റിപ്പോർട്ട്. സെപ്‌തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ രുക്‌മിണി വസന്ത് ആണ് നായികയായി എത്തുന്നത് എന്നാണ് വിവരം. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ.റഹ്‌മാൻ ആണ്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിർമ്മിക്കുക.

ആദ്യമായാണ് ധ്രുവ് വിക്രം മണിരത്നം ചിത്രത്തിന്റെ ഭാഗം ആകുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് വിക്രം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. തെലുങ്ക് ബ്ളോക് ബസ്റ്റർ ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യവർമ്മ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com