കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും നിർമ്മിക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി (Dhoomakethu Movie Pack Up). സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു, സിദ്ധാർത്ഥ് ഭരതൻ, ഗണപതി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണിയും മനുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. nജസ്റ്റിൻ വർഗ്ഗീസ് ഈണമിടുന്നു.
ഛായാഗ്രഹണം-ജിന്റോ ജോർജ്ജ്, എഡിറ്റിംഗ്- ചമൻ ചാക്കോ.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ‘ധൂമകേതു’ ഭാവന റിലീസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
Story Summary: The filming of ‘Dhoomakethu’, directed by Sudhi Madison, has been completed. Produced by Happy Hours Entertainments and A&HS Production House after the success of ‘Sookshmadarshini’, the film stars Nikhila Vimal, Shine Tom Chacko, Sajin Gopu, and Ganapathi. Music is composed by Justin Varghese and the film is distributed by Bhavana Release.

