കൊലയാളിയെ തേടി ഇന്ദ്രജിത്ത്; ആകാംഷയും ദുരൂഹതയുമുണർത്തി 'ധീരം' ട്രെയിലർ | Dheeram

പൊതുജന മധ്യത്തിൽനിന്നും തിരഞ്ഞെടുത്ത മൂന്ന് പേര് ചേർന്നാണ് തിരുവനന്തപുരം ലുലു മാളിൽ ട്രെയിലർ ലോഞ്ച് ചെയ്തത്.
Dheeram
Updated on

ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീര'ത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസായി. തിരുവനന്തപുരം ലുലു മാളിൽ ട്രെയിലർ ലോഞ്ച് ഗംഭീരമാക്കി അണിയറപ്രവർത്തകർ. പൊതുജന മധ്യത്തിൽനിന്നും തിരഞ്ഞെടുത്ത മൂന്ന് പേര് ചേർന്ന് ലോഞ്ച് ചെയ്ത തിരുവനന്തപുരത്തെ പരിപാടി ഏറെ വ്യത്യസ്തമായി. ചിത്രത്തിലെ താരങ്ങൾ അണിയറപ്രവർത്തകർ ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു.

ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണർത്തുന്ന ആക്ഷൻ സസ്‌പെൻസ് ത്രില്ലറാണെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു. റെമോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡിസംബർ 5ന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്.

ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്ടൻ മില്ലർ, സാനി കായിദം, റോക്കി എന്നീ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്‌സ് എന്നീ സിനിമകൾക്കു ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Related Stories

No stories found.
Times Kerala
timeskerala.com