ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ധീരം’, ഡിസംബർ 5 ന് തീയറ്ററുകളിലെത്തുന്നു | Dheeram

ചിത്രത്തിൽ ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായ ഏ. എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Dheeram
Updated on

ജിതിൻ കെ.സുരേഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ’ധീരം’ ഡിസംബർ 5 ന് തീയറ്ററുകളിലെത്തും. റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയറ്ററുകളിലേക്കെത്തിക്കുന്നത്.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായ ഏ. എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിവ്യാപിള്ള, നിഷാന്ത് സാഗർ, അജു വർഗീസ്, രൺജി പണിക്കർ, സൂര്യ (പണി ഫെയിം), റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായെത്തുന്നു.

ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്നാണ് ചിത്രത്തതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി കെ ഹരി നാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.

ഛായാഗ്രഹണം – സൗഗന്ധ് എസ്.യു, എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം- സാബുമോഹൻ, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്, നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ, പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ – എക്സിക്യൂട്ടീവ് – കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ, പി ആർ ഓ - വാഴൂർ ജോസ്.

Related Stories

No stories found.
Times Kerala
timeskerala.com