സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമ “ധീ”; നിർമ്മാണം പപ്പറ്റിക്ക മീഡിയ | Dhee

രവിശങ്കർ വെങ്കിടേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ എല്ലാം മലയാളികളാണ്
Dhee
Published on

സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമ “ധീ” അണിയറയിൽ ഒരുങ്ങുന്നു. രവിശങ്കർ വെങ്കിടേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ എല്ലാം മലയാളികളാണ്. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് “ധീ”.

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു. ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തൻ്റെ മുപ്പത് വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു.

ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷൻ്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ടു പോകുന്നു. നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com