‘ധന്യം’ റിയാലിറ്റി ഷോ താരം അരവിന്ദ് ഡി നായരുടെ പുതിയ പാട്ട് | Dhanyam

മുതിർന്നവർക്കുള്ള ആദരമായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്
Album Song

റിയാലിറ്റി ഷോ താരം അരവിന്ദ് ഡി നായരുടെ പുതിയ പാട്ട് പുറത്ത്. ‘ധന്യം’ എന്ന മെലഡി ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ശിവകുമാർ എസിന്റെ വരികൾക്ക് പ്രവീൺ കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്.

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ഒരാളുടെ ഓർമകളിലൂടെയുള്ള യാത്രയാണ് പാട്ട്. മുതിർന്നവർക്കുള്ള ആദരമായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിനു ലഭിക്കുന്നത്. ‘മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന മനോഹരമായ വരികൾ’, ‘അർഥവത്തായ വരികളെ ഗായകന്റെ ശബ്ദത്തിൽ ധന്യമാക്കി’, ‘നല്ല സംഗീതം’ എന്നിങ്ങനെയാണ് പാട്ടിന് ആരാധകരുടെ കമന്റുകൾ.

Related Stories

No stories found.
Times Kerala
timeskerala.com