

ധനുഷ് നായകനാകുന്ന 'തേരേ ഇഷ്‌ക് മേ' എന്ന പുതിയ ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിൽ കൃതി സനോൺ ആണ് നായിക. പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 28ന് തിയറ്ററുകളിൽ എത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'തേരേ ഇഷ്‌ക് മേ' റിലീസ് ചെയ്യുന്നത്.
ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തേരേ ഇഷ്‌ക് മേ'. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷന്‍ ഹൌസും ടിസീരിസിന്‍റെ ബാനറില്‍ ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു. രാഞ്ജാന എന്ന ചിത്രത്തില്‍ മുന്‍പ് ഇതേ കൂട്ട്കെട്ട് ഒന്നിച്ചിരുന്നു. ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് എഴുതിയ ഈ ചിത്രത്തില്‍ രാഞ്ജനയിലെ പോലെ തന്നെ വികാരാധീനമായ പ്രണയവും അതിന്‍റെ തീവ്രതയും നിലനിര്‍ത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.