ധനുഷ് നായകനായെത്തുന്ന ചിത്രം 'കുബേര' ജൂൺ 20 ന് ആഗോള റിലീസിനായെത്തുന്നു | Kubera

ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്
Kubera
Published on

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് 'കുബേര'. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്ആണ് .

തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.

ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകിയത്. പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന കുബേര ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.

Related Stories

No stories found.
Times Kerala
timeskerala.com