
ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘തേരെ ഇഷ്ക് മേം’ ടീസർ എത്തി. ‘അത്രൻഗി രേ’ എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്‌യും ധനുഷും വീണ്ടും ഒന്നിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം.
വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇമോഷനൽ ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. ടി സീരിസ് ആണ് നിർമാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും.