ധനുഷും മൃണാല്‍ ഠാക്കൂറും ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട് | Dhanush

മൃണാല്‍ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ധനുഷ് എഴുതിയ പ്രതികരണമാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയത്.
Dhanush

തെന്നിന്ത്യന്‍ താരം ധനുഷും ബോളിവുഡ് താരസുന്ദരി മൃണാല്‍ ഠാക്കൂറും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. മൃണാല്‍ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ധനുഷ് എഴുതിയ പ്രതികരണമാണ് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയത്.

ആഗസ്റ്റില്‍ ഒരു സിനിമാ പ്രീമിയറിനിടെ ഇരുവരും ആരംഭിച്ച സൗഹൃദം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയായി മാറി.

സിദ്ധാന്ത് ചതുര്‍വേദിക്കൊപ്പം അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന 'ദോ ദിവാനേ ഷെഹര്‍ മേം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ മൃണാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അനുരാഗ് സൈകിയ ഒരുക്കിയ ചിത്രത്തിന്റെ തീം മ്യൂസിക് ഉള്‍ക്കൊള്ളുന്ന ചെറിയ ടീസര്‍ നടി പങ്കിടുകയും ചെയ്തു. ആരാധകരെ ആവേശത്തിലാക്കിയ പോസ്റ്റിന് ധനുഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധയാകര്‍ഷിച്ചത്.

'കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നു' എന്നാണ് ധനുഷ് എഴുതിയത്. ധനുഷിന്റെ പ്രതികരണത്തിന് ഹൃദയത്തിന്റെയും സൂര്യകാന്തിയുടെയും ഇമോജികളുമാണ് മൃണാല്‍ മറുപടിയായി നല്‍കിയത്. താരങ്ങളുടെ പരസ്പരമുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി.

'കൂട്ടുകാരേ, ധനുഷ് മൃണാളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തു' എന്ന് ഒരു എക്‌സ് ഉപയോക്താവ് ആവേശത്തോടെ പോസ്റ്റ് ചെയ്തു. അതേസമയം, മറ്റൊരു ആരാധകന്‍ 'തലൈവ' എന്നും 'തലൈവി' എന്നും അഭിസംബോധന ചെയ്തു.

ഈ വര്‍ഷം ആദ്യം സണ്‍ ഓഫ് സര്‍ദാര്‍ 2 പ്രീമിയറില്‍ ഇരുവരും ഊഷ്മളമായ ആലിംഗനം പങ്കുവച്ചതാണ് ഡേറ്റിങ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിയത്. ഐശ്വര്യയുമായി പിരിഞ്ഞതിനുശേഷം ധനുഷിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടി മീനയും ധനുഷും അടുപ്പത്തിലാണെന്നും നേരത്തെ ഗോസിപ്പ് പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് താരങ്ങളുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല.

Related Stories

No stories found.
Times Kerala
timeskerala.com