സ്പിരിറ്റ്, കൽക്കി 2; പുറത്തിറങ്ങി ദീപിക പദുക്കോൺ, 500-600 കോടി ബജറ്റ് മാത്രം നോക്കില്ല കഥ കൂടി ശ്രദ്ധിക്കും | Deepika Padukone

പുതിയതായി സിനിമ മേഖലയിലേക്ക് വരുന്നവർക്ക് പിന്തുണ നൽകുന്നതിൽ ഞാനും എന്റെ ടീമും ശ്രദ്ധ കേന്ദ്രീകരിക്കും
Deepika Padukone
Published on

രണ്ട് വലിയ ബജറ്റ് ചിത്രങ്ങളിൽ നിന്ന് അടുത്തിടെ പിന്മാറിയ ദീപിക പദുക്കോൺ, ഇപ്പോൾ വലിയ സിനിമ എന്നതിനേക്കാൾ ചിത്രത്തിന്റെ കഥയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. (Deepika Padukone)

2025ൽ വരാനിരിക്കുന്ന രണ്ട് പാൻ-ഇന്ത്യ സിനിമകളിലെ നായികയായിട്ടായിരുന്നു ദീപിക പദുക്കോണിന്റെ തുടക്കം. എന്നാൽ സന്ദീപ് റെഡ്ഡി വംഗയുമായുള്ള അവരുടെ പരസ്യമായ പിണക്കവും തുടർന്ന് അദ്ദേഹത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിൽ നിന്നുള്ള പിന്മാറ്റവും വളരെ വേഗത്തിലായിരുന്നു. അതിനു പിന്നാലെ നാഗ് അശ്വിന്റെ കൽക്കി 2898 എഡിയുടെ തുടർച്ചയിൽ നിന്നും അവരെ നീക്കം ചെയുകയും ചെയ്തു.

ഒരു പുതിയ അഭിമുഖത്തിൽ, വലിയ ബജറ്റ് സിനിമകൾ ഇനി തന്നെ ആവേശഭരിയാക്കില്ലെന്നും ഇപ്പോൾ ചിത്രത്തിന്റെ കഥയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദീപിക പറഞ്ഞു. "സത്യം പറഞ്ഞാൽ, എത്ര കൂടുതൽ പ്രശസ്തി, എത്ര കൂടുതൽ വിജയം, എത്ര കൂടുതൽ പണം? ഈ ഘട്ടത്തിൽ, ഇനി അതല്ല. 100 കോടി രൂപയുടെ സിനിമകളെക്കുറിച്ചോ, 500-600 കോടി രൂപയുടെ സിനിമകളെക്കുറിച്ചോ അല്ല, ഇനി എന്നെ ആവേശഭരിതയാക്കുന്നത് മറ്റ് പ്രതിഭകളെ ശാക്തീകരിക്കുക എന്നതാണ്. നല്ല കഥയിലും, പുതിയ എഴുത്തുകാരിലും, സംവിധായകാരിലും, നിർമ്മാതാക്കളിലുമാവും കൂടുതൽ ശ്രദ്ധ കൊടുക്കുക. പുതിയതായി സിനിമ മേഖലയിലേക്ക് വരുന്നവർക്ക് പിന്തുണ നൽകുന്നതിൽ ഞാനും എന്റെ ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. അതാണ് ഇപ്പോൾ എനിക്ക് അർത്ഥവത്തായി തോന്നുന്നത്." എന്ന് ദീപിക പദുക്കോൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com