രൺവീർ-ദീപിക താരദമ്പതികളുടെ കാത്തിരിപ്പിന് വിരാമം: കൺമണി പിറന്നു | Deepika Padukone and Ranveer Singh were blessed with a baby girl

രൺവീർ-ദീപിക താരദമ്പതികളുടെ കാത്തിരിപ്പിന് വിരാമം: കൺമണി പിറന്നു | Deepika Padukone and Ranveer Singh were blessed with a baby girl
Published on

കാത്തിരിപ്പിന് വിരാമമിട്ട് ബോളിവു‍ഡ് താരദമ്പതികളായ ദീപിക പദുക്കോണിൻ്റെയും, രൺവീർ സിങ്ങിൻ്റെയും കണ്മണിയെത്തി. പെൺകുഞ്ഞാണ് പിറന്നത്.(Deepika Padukone and Ranveer Singh were blessed with a baby girl)

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു പ്രസവമെന്നാണ്. ഇരുവരും നേരത്തെ തന്നെ സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ടായിരുന്നു.

കൺമണിയുടെ വരവിനായി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കവെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ദീപിക പങ്കുവച്ചിരുന്നു. ഗർഭിണിയായ ശേഷവും ദീപിക അതിസുന്ദരിയായി പൊതുവേദികളില്‍ സാന്നിധ്യമറിയിച്ചിരുന്നു.

നിറവയറുമായാണ് മുംബൈയില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചൻറിൻ്റെയും സംഗീത് ചടങ്ങിലും, 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻറിനും താരമെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com