ആലപ്പുഴ ജിംഖാനയിൽ ദീപക്കേട്ടനാണ് താരം; ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ..

Alappuzha Gymkhana
Published on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Related Stories

No stories found.
Times Kerala
timeskerala.com