സൂരിയുടെ ഏറ്റവും പുതിയ ചിത്രം ‘മാമൻ’ സെറ്റിലെ രസകരമായ വിഡിയോ പങ്കുവച്ച് നടി സ്വാസിക. നിറവയറുമായി ഡാൻസ് ചെയ്യുന്ന വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിഡിയോയിൽ സ്വാസികയ്ക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റുകളുമുണ്ട്.
എ.ആർ.റഹ്മാന്റെ ‘ഹൊസാന’ എന്ന ഗാനത്തിനാണ് സ്വാസിക ചുവടുവയ്ക്കുന്നത്. പട്ടുസാരിയുടുത്ത് കൈ നിറയെ വളകളിട്ട് ഒരുങ്ങിയാണ് താരം നൃത്തം ചെയ്യുന്നത്. ‘മാമൻ സെറ്റിലെ രസകരമായ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരാണ് കമന്റ് അറിയിച്ചിരിക്കുന്നത്. ‘റിഹേഴ്സൽ ചെയ്തോ ഭാവിയിൽ ആവശ്യം വരും’, ‘ വൈബ്’, ‘ക്യൂട്ട്’, എന്നിങ്ങനെയാണ് ചില കമന്റുകൾ. സിനിമയിലെ സ്വാസികയുടെ അഭിനയത്തെ അഭിനന്ദിച്ചും നിരവധി പ്രേക്ഷകർ എത്തിയിട്ടുണ്ട്.
പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്ത സിനിമയാണ് ‘മാമൻ’. സൂരി നായകനായ സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. രാജ്കിരൺ, സ്വാസിക, ബാബാ ഭാസ്കർ, മാസ്റ്റർ പ്രഗീത് ശിവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.