‘ദളപതി’ റീ റിലീസിനൊരുങ്ങുന്നു | ‘Dalapati’ Re release

‘ദളപതി’ റീ റിലീസിനൊരുങ്ങുന്നു | ‘Dalapati’ Re release

Published on

രജനികാന്തിൻ്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ദളപതി വീണ്ടും തിയറ്ററുകളിലെത്തന്നത്('Dalapati' Re release). രജനികാന്തിൻ്റെ പിറന്നാൾ ദിനമായ ഡിസംബർ 12 ആണ് സംവിധായകൻ മണിരത്നത്തിൻ്റെ ക്ലാസിക് ചിത്രമായ ദളപതി റിലീസ് ചെയ്യുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്. സൂര്യ എന്ന കഥാപാത്രമായി രജിനി തകർത്താടിയപ്പോൾ ദേവയായിട്ടാണ് മമ്മൂട്ടി പ്രേക്ഷകരുടെ മനംകവർന്നത്. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യയും ദേവയും വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Times Kerala
timeskerala.com