രജനികാന്തിനെയും ശിവകാർത്തികേയനെയും കണ്ട് ലോക ചെസ്സ് ചാമ്പ്യൻ! വൈറലായി എക്സിലെ ചിത്രങ്ങൾ…| D. Gukesh Met Rajinikanth & Siva Karthikeyan

രജനികാന്തിനെയും ശിവകാർത്തികേയനെയും കണ്ട് ലോക ചെസ്സ് ചാമ്പ്യൻ! വൈറലായി എക്സിലെ ചിത്രങ്ങൾ…| D. Gukesh Met Rajinikanth & Siva Karthikeyan
Published on

ചെന്നൈ: ലോകത്തിന്റെ ചെസ്സ് ചാമ്പ്യൻ ഡി. ​ഗുകേഷ് ദൊമ്മരാജു രജനികാന്തിനെയും ശിവകാർത്തികേയനെയും സന്ദർശിച്ചത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി(D. Gukesh Met Rajinikanth & Siva Karthikeyan). ‍‍ഗുകേഷ് തന്നെയാണ് ഈ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചത്.

മാതാപിതാക്കളോടൊപ്പമാണ് ഗുകേഷ് ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിൽ എത്തിയത്. താരത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ​ഗുകേഷും കുടുംബവും എത്തിയത്. ശിവകാർത്തികേയന്റെ ഓഫീസിലെത്തിയാണ് ​ഗുകേഷ് താരത്തെ കണ്ടത്. "എന്റെ പ്രിയപ്പെട്ട നടനാണ് ശിവകാർത്തികേയൻ. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ നിമിഷം എനിക്ക് വളരെ സ്പെഷ്യലാണ്"- എന്നാണ് ​ഗുകേഷ് ശിവകാർത്തികേയനെ കാണാൻ കഴിഞ്ഞതിനെ പറ്റി കുറിച്ചത്.

രാജ്യത്തിൻറെ അഭിമാനമായി മാറിയ ​ഗുകേഷിന് താരങ്ങൾ സമ്മാനവും നൽകി.  സമ്മാനമായി താരങ്ങൾ ആഡംബര വാച്ചുകളാണ്ന ൽകിയത്. തിരക്കിനിടയിലും തനിക്ക് വേണ്ടി സമയം മാറ്റിവച്ചതിനും ആശംസകൾ അറിയിച്ചതിനും നന്ദിയെന്ന അടിക്കുറിപ്പോടെയാണ് ​ഗുകേഷ് ചിത്രങ്ങൾ പങ്കുവച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com