വിലായത്ത് ബുദ്ധയ്ക്കും പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണം; പരാതിയുമായി നിർമ്മാതാവ് | Vilayath Buddha

സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മത - രാഷ്ട്രീയ വിദ്വേഷം പടർത്തുന്നതായി പരാതി.
Vilayath Buddha
Updated on

'വിലായത്ത് ബുദ്ധ' എന്ന സിനിമയ്ക്കും പൃഥ്വിരാജിനും നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ആക്രമണങ്ങൾക്കെതിരെ പരാതി നൽകി ചിത്രത്തിൻ്റെ നിർമാതാവ് സന്ദീപ് സേനൻ. ഫസ്റ്റ് റിപ്പോർട്ട് എന്ന യൂട്യൂബ് ചാനൽ നൽകിയ റിവ്യൂവിനെതിരെയാണ് പരാതി. ഡബിൾ മോഹനൻ എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മതം ഊഹിച്ച് മത - രാഷ്ട്രീയ വിദ്വേഷം പടർത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു.

സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്താനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും ശ്രമിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ യൂട്യൂബ് ചാനലിൻ്റെ ഉടമകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com