കൊച്ചി : കസ്റ്റംസ് നേതൃത്വത്തിൽ മലയാള സിനിമാ നടന്മാരായ പൃഥിരാജിൻ്റെയും ദുൽഖർ സൽമാൻ്റെയും വീടുകളിൽ റെയ്ഡ്. തേവരയിലുള്ള പൃഥ്വിരാജിന്റെ വീട്, പനമ്പിള്ളി നഗറിലുള്ള ദുൽഖറിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. (Customs raid at Prithviraj and Dulquer's homes )
ഇത് രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂർ പരിശോധനയുടെ ഭാഗമായാണ്. നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ ഭാഗമായാണിത്.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ സംഘം മടങ്ങിപ്പോയി. കേരളത്തിൽ മുപ്പതിടങ്ങളിലാണ് പരിശോധന.