ക്രൗണ്‍ സ്റ്റാര്‍സ് 'കറക്കം' എന്ന ചിത്രത്തിനായി ടി-സീരീസുമായി ഒന്നിക്കുന്നു|Karakkam

ഇരു ബാനറുകളും തമ്മിലുള്ള ഈ പങ്കാളിത്തം മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിക്കാനുള്ള ദീര്‍ഘകാല ബന്ധത്തിനാണ് തുടക്കം കുറിക്കുന്നത്.
Karakkam
Published on

ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റ് അവരുടെ അടുത്ത പുതിയ മലയാള ചിത്രം 'കറക്ക'ത്തിനായി ടി-സീരീസുമായി ഒന്നിക്കുന്നു. ദേശീയ തലത്തില്‍ മികച്ച കഥകളും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിനാണ് തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞന്‍ സാം സി.എസ്. ആണ്. മുഹ്സിന്‍ പരാരി, വിനായക് ശശികുമാര്‍, അന്‍വര്‍ അലി, ഹരീഷ് മോഹന്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന യാത്രയ്ക്ക് തുടക്കമിടുകയാണ് ക്രൗണ്‍സ്റ്റാര്‍സ് കറക്കം എന്ന സിനിമയിലൂടെ.

''ടി-സീരീസുമായി സഹകരിച്ച് 'കറക്കം' പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. വരാനിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളില്‍ ആദ്യത്തേതാണ് ഈ പങ്കാളിത്തം. മലയാള സിനിമ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉന്നതിയില്‍ ആണ് നില്‍ക്കുന്നത്. ഈയൊരു തരംഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു." - ടി- സീരീസുമായുള്ള പങ്കാളിത്തത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച്, ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ പ്രൊഡ്യൂസര്‍മാരും സ്ഥാപകരുമായ കിംബര്‍ലി ട്രിനിഡാഡെയും അങ്കുഷ് സിംഗും പറഞ്ഞു.

''കറക്കം എന്ന ചിത്രത്തിനായി ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തോഷത്തിലാണ്. ശക്തമായ കഥ പറച്ചിലും സൃഷ്ടിപരമായ ദൃശ്യഭാവനയിലും മലയാള സിനിമ എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നു. ഈ സഹകരണം ഒരു പുതിയ തുടക്കമാണ്, ഇനിയും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആകാംക്ഷയോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്." - ടി-സീരീസ് പ്രതിനിധി പറഞ്ഞു.

'കറക്കം' സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെയും ടി-സീരീസിന്റെയും സര്‍ഗ്ഗാത്മകമായ കൂട്ടായ്മയുടെ പിന്‍ബലത്തോടെ, വിവിധ ചലച്ചിത്ര വിഭാഗങ്ങളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും 'കറക്കം'.

ജിതിന്‍ സി.എസ്. സഹസംവിധാനം നിര്‍വ്വഹിക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രാഹകന്‍, നിതിന്‍ രാജ് ആരോള്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. രാജേഷ് പി. വേലായുധന്‍ കലാസംവിധാനത്തിന് നേതൃത്വം നല്‍കുന്നു. റിന്നി ദിവാകര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രസോഭ് വിജയന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും മോഹിത് ചൗധരി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. മെല്‍വിന്‍ ജെയാണ് വസ്ത്രാലങ്കാരം, ആര്‍.ജി. വയനാടന്‍ മേക്കപ്പ്. ശ്രീജിത്ത് ഡാന്‍സിറ്റി നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നു. ഡി.ടി.എം. സ്റ്റുഡിയോ വി.എഫ്.എക്‌സും ഗ്രാഫിക്‌സും ഒരുക്കുന്നു. അരവിന്ദ്/എ.യു.ഒ2 ആണ് സൗണ്ട് ഡിസൈന്‍. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈനുകളും ഡോണ്‍ മാക്‌സ് പ്രൊമോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജാനചന്ദ്രന്‍ (Stories Social) ആണ്.

Related Stories

No stories found.
Times Kerala
timeskerala.com