ക്രൗൺ സ്റ്റാർസ് എന്റർടെയിൻമെന്റിന്റെ മലയാള അരങ്ങേറ്റ ചിത്രം 'കറക്കം'; ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത് | Karakkam

ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടുന്ന മലയാളം സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷും
Karakkam
Published on

ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'കറക്കം'. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ' കറക്കം' എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്.

കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമ്മാതാക്കളെയാണ് ലഭിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാളം സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കിംബെർളിയും അങ്കുഷും പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് ‘കറക്ക’മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അവർ രേഖപ്പെടുത്തി.

ധനുഷ് വർഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് നിപിൻ നാരായണനും, സുഭാഷ് ലളിത സുബ്രഹ്മണ്യനും, അർജുൻ നാരായണനും ചേർന്നാണ്.

ശ്രീനാഥ് ഭാസി, സിദ്ധാർഥ് ഭരതൻ, ഫെമിന ജോർജ്, ജീൻ പോൾ ലാൽ, ബിജുകുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോൺ റോമി, ശാലു റഹിം, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു, വിനീത് തട്ടിൽ, മിഥുൻ (മിഥുട്ടി) എന്നിവരും അണിനിരക്കുന്നു.

ജിതിൻ സി. എസ്. സഹസംവിധായകനായി പ്രവർത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രാഹകനും നിതിൻ രാജ് അരോൾ എഡിറ്ററുമാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയനും ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരിയുമാണ്. വസ്ത്രാലങ്കാരം മെൽവി ജെയും, ആർ.ജി. വയനാടൻ മേക്കപ്പുമാണ് ഒരുക്കിയിരിക്കുന്നത്. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ശ്രീജിത് ഡാൻസിറ്റി. ഡി.ടി.എം. സ്റ്റുഡിയോയാണ് വിഎഫ്‌എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അരവിന്ദ്/എയൂഒ2. പ്രൊമോ എഡിറ്റിങ് ഡോൺ മാക്സും പബ്ലിസിറ്റി ഡിസൈൻ യെല്ലോട്ടൂത്ത്‌സുമാണ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). പി ആർ ഓ എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com