ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍
Published on

സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നും കുറിച്ചിട്ടുണ്ട്.

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണി പ്രതികരിച്ചത്. അതിലൊന്നായിരുന്നു എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ പരസ്യമായി പറഞ്ഞു എന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ ഉൾപ്പടെ നിരവധി താരങ്ങള്‍ ആന്‍റണിക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com