
നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് 'പറന്ത് പോ'. റാം ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നടന്‍ ശിവയ്ക്കൊപ്പം ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. പറന്ത് പോയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇപ്പോൾ പറന്തു പോ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് സ്‍ട്രീമിംഗിന് ആരംഭിച്ചിട്ടുള്ളത്. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. പറന്ത് പോയിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം എന്‍ കെ ഏകാംബരം, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് രാജശേഖരന്‍, വിഎഫ്എക്സ് കാര്‍ത്തിക് കമ്പേട്ടന്‍, സ്റ്റില്‍സ് ജയ്കുമാര്‍ വൈരവന്‍, മേക്കപ്പ് ശശികുമാര്‍ പരമശിവം, സുധി സുരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ട്വന്‍റി വണ്‍ ജി- പ്രവീണ്‍ പി കെ, ക്രിയേറ്റീവ് പ്രൊമോഷന്‍സ് ഓണ്‍ ദി ഹൗസ്