Kaalarathri

ക്രൈം ത്രില്ലർ ചിത്രം 'കാളരാത്രി' സെപ്റ്റംബർ 28 മുതൽ മനോരമ മാക്സിൽ റിലീസ് ചെയ്യും | Kaalarathri

നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി
Published on

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'കാളരാത്രി ' റിലീസിന്. മലയാളത്തിലെ പുതുമയാർന്ന ഈ ആക്ഷൻ ക്രൈം ത്രില്ലർ മനോരമ മാക്സിൽ നേരിട്ട് ഒടിടി പ്രീമിയർ ആയി സെപ്റ്റംബർ 28ന് റിലീസ് ചെയ്യും.

നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സർവഥാ ഐശ്വര്യവതിയാണ്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുമ്പോലെ ഈ നവരാത്രി കാലത്ത് കാളരാത്രി ദിവസത്തിൽ തന്നെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്.

ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിക്കുന്ന പക്കാ ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുൾപ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷൻ എന്റർടെയ്‌നറിൽ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും, അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു.

ഡി.ഓ.പി: ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

Times Kerala
timeskerala.com