നടിയെ ആക്രമിച്ച കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും: വ്യക്തതാ വാദം തുടരും | Actress

വിധി പ്രഖ്യാപനം ഉറ്റുനോക്കുകയാണ് കേരളം
Court to consider actress assault case again today, Clarification argument to continue
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ നിലവിൽ വ്യക്തതാ വാദമാണ് തുടരുന്നത്. ഏഴ് വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ ഒരുങ്ങുന്നത്.(Court to consider actress assault case again today, Clarification argument to continue)

കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു. ഇതിന്മേലുള്ള തുടർച്ചയായ വാദങ്ങളാണ് ഇന്ന് നടക്കുക. വ്യക്തതാ വാദം പൂർത്തിയാകുന്നതോടെ കേസിൻ്റെ വിധി പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ ലഭ്യമാകും.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രതിചേർക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ 10-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൻ്റെ വിധി പ്രഖ്യാപനം ഉറ്റുനോക്കുകയാണ് കേരളം.

Related Stories

No stories found.
Times Kerala
timeskerala.com