Entertainment
‘റിലീസ് തടയണം’: മോഹന്‍ലാൽ ചിത്രം ‘ബറോസി’നെതിരെ കോടതിയില്‍ ഹര്‍ജി | Copyright violations
എറണാകുളം ജില്ലാ കോടതിയിൽ പരാതി നൽകിയിരിക്കുന്നത് പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പിലാണ്.
കൊച്ചി: മോഹന്‍ലാല്‍ സംവിധാനം നിർവ്വഹിക്കുന്ന മെഗാ 3 ഡി ചിത്രമായ ബറോസിനെതിരെ കോടതിയിൽ ഹർജി നൽകി. ചിത്രത്തിൻ്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(Copyright violations)
എറണാകുളം ജില്ലാ കോടതിയിൽ പരാതി നൽകിയിരിക്കുന്നത് പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പിലാണ്.
ഇയാൾ ആരോപിക്കുന്നത് തൻ്റെ 'മായ' എന്ന നോവലിൻ്റെ പകർപ്പവകാശ ലംഘനമാണ് 'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' എന്ന സിനിമയെന്നാണ്.
ജർമ്മനിയിൽ താമസിക്കുന്ന ഇയാൾ സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആൻ്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെയും പരാതി നൽകി.