വിദേശ വിപണികളിൽ തരംഗം സൃഷ്ടിച്ച് 'കൂലി'; യുകെയിലും യുഎസിലും ബുക്കിങ് തുടങ്ങി | Coolie

സിനിമയുടെ ട്രെയ്‌ലർ ആഗസ്റ്റ് 2 ന് പുറത്തുവിടും, ചിത്രം ആഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും
Coolie
Published on

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമയാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ സാധ്യതയുള്ള ചിത്രമാണിത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് യുകെ, യുഎസ് ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതായാണ് റിപ്പോർട്ട്. രാജ്യത്ത് മാത്രം 5,00,000 ഡോളറിന്റെ ടിക്കറ്റുകൾ വിറ്റു. യുഎസിൽ ചിത്രം പ്രീ-സെയിൽസിൽ 2 മില്യൺ ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. യുകെയിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റും പുറത്തു വന്നിട്ടുണ്ട്.

അതേസമയം, സിനിമയുടെ ട്രെയ്‌ലർ ആഗസ്റ്റ് 2 ന് പുറത്തുവിടും. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com