

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിൽ റണ്ണര്‍ അപ്പ് ആയ അനീഷിന് 10 ലക്ഷം രൂപ നൽകുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അനീഷിന് 10 ലക്ഷം രൂപ നല്‍കുമെന്ന് റോയി പ്രഖ്യാപിച്ചത്. ക്യാഷ് പ്രൈസായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി ബിഗ് ബോസ് മലയാളം ഷോയുടെ വിജയികള്‍ക്കുള്ള സമ്മാനം കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് നല്‍കി വരുന്നത്.
നേരത്തെ, അനീഷിന് ദുബായില്‍ ഒരു ആഡംബര ഫ്ലാറ്റ് നല്‍കുമെന്ന് യുഎഇയിലെ ഒരു പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷത്തെ ഫ്രീ ഗോള്‍ഡന്‍ വിസ കിട്ടുന്ന വീടായിരിക്കും ഇതെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. എന്നാല്‍ വീഡിയോ പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ വീഡിയോ നീക്കം ചെയ്തു. തനിക്ക് ദുബായില്‍ ആഡംബര ഫ്ലാറ്റോ ഗോള്‍ഡന്‍ വിസയോ ലഭിച്ചിട്ടില്ലെന്ന് അനീഷും വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനീഷ്. തൃശൂര്‍ കോടന്നൂര്‍ സ്വദേശിയാണ്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ആദ്യം പ്രവേശിച്ച സീസണ്‍ 7ലെ മത്സരാര്‍ത്ഥിയും അനീഷായിരുന്നു. കോമണറെന്ന നിലയിലായിരുന്നു അനീഷ് ഷോയില്‍ പങ്കെടുത്തത്.
എഴുത്തുകാരന്‍, കര്‍ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. എന്‍നേരം തുഴഞ്ഞ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സിനിമയ്ക്ക് കഥയെഴുതണമെന്നാണ് അനീഷിന്റെ അടുത്ത ആഗ്രഹം. ബിഗ് ബോസ് ഷോയില്‍ അനീഷ് തന്റെ ആഗ്രഹം പലതവണ വെളിപ്പെടുത്തിയിരുന്നു.