രഞ്ജിത്തിനെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം, ‘പണം വാഗ്ദാനം ചെയ്തു: പരാതിക്കാരൻ | Complaint against director Ranjith

സംസാരിക്കുന്നതിനിടയിൽ രഞ്ജിത്ത് വിളിക്കുന്നത് തനിക്ക് കാണാൻ സാധിച്ചുവെന്ന് പറഞ്ഞ പരാതിക്കാരൻ, അവർ പറയുന്ന തരത്തിലുള്ള ഇ മെയിൽ ഡി ജി പിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടതായും കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം, ‘പണം വാഗ്ദാനം ചെയ്തു: പരാതിക്കാരൻ | Complaint against director Ranjith
Published on

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് പറഞ്ഞ് പരാതിക്കാരനായ യുവാവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്.(Complaint against director Ranjith)

പരാതി നൽകിയ ശേഷം ഫോൺ വഴിയും, നേരിട്ടും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് ഇയാൾ വെളിപ്പെടുത്തിയത്. ചർച്ച നടത്തിയത് രഞ്ജിത്തുമായി അടുപ്പമുള്ളയാൾ ആണെന്നും, പരാതി പിൻവലിക്കാനായി വലിയ തുക വാഗ്ദാനം ചെയ്‌തുവെന്നും പറഞ്ഞ ഇയാൾ അന്വേഷണ സംഘത്തിന് പരാതി നൽകുകയായിരുന്നു.

സംസാരിക്കുന്നതിനിടയിൽ രഞ്ജിത്ത് വിളിക്കുന്നത് തനിക്ക് കാണാൻ സാധിച്ചുവെന്ന് പറഞ്ഞ പരാതിക്കാരൻ, അവർ പറയുന്ന തരത്തിലുള്ള ഇ മെയിൽ ഡി ജി പിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടതായും കൂട്ടിച്ചേർത്തു.

യുവാവിൻ്റെ പരാതിയിൽ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി സംവിധായകന് മുൻ‌കൂർ ജാമ്യം അനുവദിച്ചത് 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com