
കൊച്ചി : വഞ്ചനയിലൂടെ പണം തട്ടിയെന്ന കേസിൽ നടൻ നിവിൻ പോളിക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തലയോലപ്പറമ്പ് പൊലീസാണ് നടന് നോട്ടീസ് നൽകിയത്. (Complaint against actor Nivin Pauly)
സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ് അയച്ചിട്ടുണ്ട്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കേണ്ടതാണ്.
നിർമ്മാതാവ് ഷംനാസാണ് പരാതി നൽകിയിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ നിർമ്മാണം സംബന്ധിച്ച് 1.90 രൂപ തട്ടിയെന്നാണ് പരാതി