
നയൻതാര ചിത്രം “മൂക്കുത്തി അമ്മൻ” വൻ വിജയമായതിന് പിന്നാലെ “മൂക്കുത്തി അമ്മൻ 2” വരുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്നലെ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന, സുന്ദർ സി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ നയൻതാര തന്നെയാണ് നായിക. ഒരു കോടിയിലധികം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്.
വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര നായികയാകുന്ന “മൂക്കുത്തി അമ്മൻ 2” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഇന്നലെ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. ഒരു കോടിയിലധികം രൂപയുടെ ആഡംബരപൂർണ്ണമായ സെറ്റ് വർക്കുകളുള്ള ഗംഭീരമായ ചടങ്ങുകളോടെയാണ് ഇന്നലെ ചിത്രത്തിന്റെ പൂജാ ചടങ്ങ് ആരംഭിച്ചത്. സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2, അവ്‌നി സിനിമാക്‌സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്‌ചേഴ്‌സും ചേർന്ന് സഹനിർമ്മാണം നിർവ്വഹിക്കും. മൂക്കുത്തി അമ്മൻ വൻ വിജയമായിരുന്നെങ്കിലും, വെൽസ് ഫിലിം ഇന്റർനാഷണലിലെ ഡോ. ഇഷാരി കെ ഗണേഷ് ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് അതിലും വലിയ ഒരു എന്റെർറ്റൈനെർ ആയിട്ടാണ് മൂക്കുത്തി അമ്മൻ 2 ഒരുക്കുന്നത്. നൂറു കോടിക്ക് മുകളിലുള്ള ബഡ്ജറ്റിലാണ് മൂക്കുത്തി അമ്മൻ ഒരുങ്ങുന്നത്.