
അനശ്വര രാജൻ പ്രധാന വേഷത്തിലെത്തിയ കോമഡി എന്റർടെയ്നർ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടി റിലീസായി. ഇന്ന് മുതൽ ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിച്ചു. എസ്.വിപിന്‍ സംവിധാനം ചെയ്ത ചിത്രം ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് പറയുന്നത്.
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോന്‍.