Cinema conclave : 'വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം, കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം': സിനിമ കോൺക്ലേവിന് തുടക്കം, നയ രൂപീകരണ കരട് പുറത്ത്

മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര നയ രൂപീകരണം ഇത്ര വിശാലമായി നടത്തുന്നത് കേരളത്തിലാണ് എന്നാണ്.
Cinema conclave : 'വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം, കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം': സിനിമ കോൺക്ലേവിന് തുടക്കം, നയ രൂപീകരണ കരട് പുറത്ത്
Published on

തിരുവനന്തപുരം : സിനിമാ കോൺക്ലേവ് ആരംഭിച്ചു.ഇതിൻ്റെ നയരൂപീകരണ കരട് പുറത്തായി. കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഇതിലുണ്ട്. (Cinema conclave has started)

വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം എന്നും, കാസ്റ്റിംഗ് കൗച്ചിനെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കണമെന്നും, ഇത് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്നും ഇതിൽ പറയുന്നു.

ഓഡീഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണമെന്നും, സിനിമ മേഖലയിൽ ഏകീകൃത പെരുമാറ്റ ചട്ടം വേണമെന്നും, പോഷ് നിയമം നടപ്പിലാക്കണമെന്നും, സൈബർ പൊലീസിന് കീഴിൽ ആൻറി പൈറസി പ്രത്യേക സെൽ തുടങ്ങണമെന്നും അതിക്രമങ്ങൾ തുറന്നു പറയുന്നവർക്ക് പൊതുപിന്തുണ ഉറപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര നയ രൂപീകരണം ഇത്ര വിശാലമായി നടത്തുന്നത് കേരളത്തിലാണ് എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com