‘ചുരുളി’ സിനിമ വിവാദം: 'തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണം'; ജോജു ജോർജ്ജ് | 'Churuli' movie controversy

സിനിമക്കോ കഥാപാത്രത്തിനോ എതിരല്ല, ഫെസ്റ്റിവലിനുവേണ്ടി നിര്‍മിച്ച സിനിമയാണെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്
Joju
Published on

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനുവേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചതെന്നും ജോജു പറഞ്ഞു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു.

”കഴിഞ്ഞ ദിവസം എന്റെ അഭിമുഖം വന്നിരുന്നു. അതിലെ പരാമര്‍ശങ്ങള്‍ വച്ചാണ് ലിജോ ഒരു കുറിപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുണ്ടായ മനോവിഷമത്തിലാണ് ആ പോസ്റ്റ് എന്നാണ് ലിജോ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തല്ലേ എന്റെ മനോവിഷമം എന്താണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്തെന്നു മനസ്സിലാകുന്നില്ല. അതിന്റെയൊരു വിശദീകരണമാണ് പറയുന്നത്.

ചുരുളി എന്ന സിനിമയ്‌ക്കോ ആ കഥാപാത്രത്തിനോ എതിരല്ല ഞാന്‍. അതെന്റെ കള്‍ട്ട് കഥാപാത്രമാണ്. എന്റെ ആഗ്രഹം കൊണ്ട് അഭിനയിച്ച സിനിമയാണ്. ആ സിനിമ ഒരു ഫെസ്റ്റിവലിനുവേണ്ടി ചെയ്ത സിനിമയാണെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ആ സ്വാതന്ത്ര്യത്തോടെ തെറി പറഞ്ഞ് അഭിനയിച്ചത്. അന്ന് ഫെസ്റ്റിവലിനുവേണ്ടി ഷൂട്ട് ചെയ്ത സിനിമ പിന്നീട് ഒടിടിയില്‍ വന്നു. ഐഎഫ്എഫ്‌കെയില്‍ തെറി ഇല്ലാത്ത പതിപ്പ് റിലീസ് ചെയ്തിരുന്നു. ലിജോ എന്നെക്കൊണ്ട് ഡബ്ബും ചെയ്യിപ്പിച്ചതാണ്." - ജോജു പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com