Churuli movie controversy

ചുരുളി സിനിമ വിവാദം; ലിജോ ജോസ് പെല്ലിശ്ശേരി ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ചു | Churuli movie controversy

ജോജുവിന് സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതായി ലിജോ വെളിപ്പെടുത്തി.
Published on

ചുരുളി സിനിമ വിവാദത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നടൻ ജോജു ജോർജിനെതിരായിട്ട ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ചു(Churuli movie controversy). സിനിമയിൽ ജോജുന് നൽകിയ പ്രതിഫലം സംബന്ധിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റിട്ടത്. സിനിമയുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകൻ പോസ്റ്റ് നീക്കം ചെയ്തത്.

ചിത്രത്തില്‍ ജോജു ജോര്‍ജ് തെറി പറയുന്ന പതിപ്പ് അവാര്‍ഡിന് മാത്രമേ അയയ്ക്കൂ എന്ന് പറഞ്ഞ് സംവിധായകൻ തന്നെ തെറ്റി ധരിപ്പിക്കുകയായിരുന്നുവെന്നും യഥാർത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ജോജുവിന് സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതായി ലിജോ വെളിപ്പെടുത്തി. മാത്രമല്ല; ജോജുന് 5 ലക്ഷത്തിൽ ഏറെ രൂപ നൽകിയതിന്റെ തെളിവുകളും പുറത്തു വിട്ടു.

Times Kerala
timeskerala.com